Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Collapse

ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ സം​ഭ​വം: ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​ച്ചു; മ​ര​ണ​സം​ഖ്യ ആ​റ്

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ൽ അ​ഞ്ചു​നി​ല വാ​ണി​ജ്യ സ​മു​ച്ച​യം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ വ​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​റു​പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു. മ​രി​ച്ച​വ​രി​ൽ അ​ഞ്ചു​പേ​രും മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ച് പ​ഠി​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ, എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. കാ​ന്‍റീ​ൻ ഉ​ട​മ​യാ​യ സ്ത്രീ​യാ​ണ് മ​രി​ച്ച ആ​റാ​മ​ത്തെ​യാ​ൾ. പ​രി​ക്കേ​റ്റ പ​ത്തി​ല​ധി​കം പേ​ർ എ​യിം​സ് ട്രോ​മ സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ 20 മ​ണി​ക്കൂ​ർ നീ​ണ്ട വി​പു​ല​മാ​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 7.15-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 'ആ​ന്‍റി കാ​ന്‍റീ​ൻ' എ​ന്ന ഭ​ക്ഷ​ണ​ശാ​ല​യ്ക്ക് മു​ക​ളി​ലേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ പ​തി​ച്ച​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ര​ണ്ട് നി​ല​ക​ൾ കൂ​ടി പു​തി​യ​താ​യി നി​ർ​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

Kerala

ഇരുനിലക്കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നു തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

കൊ​​​ട​​​ക​​​ര: ടൗ​​​ണി​​​ല്‍ കാ​​​ല​​​പ്പ​​​ഴ​​​ക്കം​​​ചെ​​​ന്ന ഇ​​​രു​​​നി​​​ല​​​ക്കെ​​​ട്ടി​​​ടം ത​​​ക​​​ര്‍​ന്നു ​വീ​​​ണ് മൂ​​​ന്ന് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ മ​​​രി​​​ച്ചു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന 12 പേ​​​ര്‍ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു.
പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ള്‍ മാ​​​ല്‍​ഡ വൈ​​​ഷ്ണ​​​വ്ന​​​ഗ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ഫി​​​റോ​​​ജ് അ​​​ലി​​​യു​​​ടെ മ​​​ക​​​ന്‍ രാ​​​ഹു​​​ല്‍ എ​​​ന്നു​​​വി​​​ളി​​​ക്കു​​​ന്ന റ​​​ബി​​​യൂ​​​ല്‍ ഇ​​​സ്‌ലാം (18), വൈ​​​ഷ്ണ​​​വ്ന​​​ഗ​​​ര്‍ ദി​​​യോ​​​ന​​​പു​​​ര്‍ മ​​​ന്നാ​​​ന്‍ ഷേ​​ഖി​​ന്‍റെ മ​​​ക​​​ന്‍ റ​​​ബി​​​യൂ​​​ല്‍ ഇ​​​സ്‌ലാം(22), മാ​​​ല്‍​ഡ സ​​​ബ്ദാ​​​ള്‍​പുര്‍ അ​​​ബു ക​​​ലാ​​​മി​​​ന്‍റെ മ​​​ക​​​ന്‍ അ​​​ബ്ദു​​​ള്‍ അ​​​ലിം(31) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.‌

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ ആ​​​റോ​​​ടെ​​​യാ​​​ണു ദാ​​​രു​​​ണ​​സം​​​ഭ​​​വം. കൊ​​​ട​​​ക​​​ര ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീസി​​​നു​​​സ​​​മീ​​​പം റോ​​​ഡി​​​ല്‍​നി​​​ന്ന് ഏ​​​താ​​​നും മീ​​​റ്റ​​​ര്‍ ഉ​​​ള്ളി​​​ലേ​​​ക്കു​​​മാ​​​റി​​​യു​​​ള്ള കെ​​​ട്ടി​​​ട​​​മാ​​​ണു മ​​​ഴ​​​യി​​​ല്‍ ത​​​ക​​​ര്‍​ന്നു​​​വീ​​​ണ​​​ത്. 17 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. രാ​​​വി​​​ലെ ജോ​​​ലി​​​ക്കു​​​പോ​​​കാ​​​നാ​​​യി ഇ​​​വ​​​ര്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​രു​​​നി​​​ല​​​കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മു​​​ന്‍​ഭാ​​​ഗം വ​​​ലി​​​യ ശ​​​ബ്ദ​​​ത്തോ​​​ടെ ത​​​ക​​​ര്‍​ന്നു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശ​​​ബ്ദം​​​കേ​​​ട്ട് 14 പേ​​​ര്‍ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു. മു​​​ക​​​ള്‍​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്ന മൂ​​​ന്നു​ പേ​​​ര്‍​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി​​​ല്ല. ഇ​​​വ​​​ര്‍ താ​​​ഴേ​​​ക്ക് ഓ​​​ടി​​​യി​​​റ​​​ങ്ങാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മു​​​ന്‍​വ​​​ശ​​​ത്തു​​​ള്ള കോ​​​ണ്‍​ക്രീ​​​റ്റ് മേ​​​ല്‍​ക്കൂ​​​ര ഇ​​​ടി​​​ഞ്ഞു​​​വീ​​​ണു. ഇ​​​തി​​​ന​​​ടി​​​യി​​​ല്‍​പ്പെ​​​ട്ട​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​ത്.

സം​​​ഭ​​​വം ന​​​ട​​​ന്ന​​​യു​​​ട​​​നെ ഓ​​​ടി​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രോ​​​ട്, ര​​​ക്ഷ​​​പ്പെ​​​ട്ട തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണു കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​വ​​​രെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​ഞ്ഞ​​​ത്. കൊ​​​ട​​​ക​​​ര പോ​​​ലീ​​​സും പു​​​തു​​​ക്കാ​​​ട്, ചാ​​​ല​​​ക്കു​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നെ​​​ത്തി​​​യ ഫ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സും നാ​​​ട്ടു​​​കാ​​​രും​​​ചേ​​​ര്‍​ന്ന് മൂ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ലാ​​​ണ് മൂ​​​വ​​​രെ​​​യും പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. കൊ​​​ട​​​ക​​​ര​​​യി​​​ലെ സ്വ​​​കാ​​​ര്യ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മൂ​​​ന്നു​ പേ​​​രും മ​​​രി​​​ച്ചി​​രു​​ന്നു. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എം​​​ബാം​​​ചെ​​​യ്ത് ബ​​​ന്ധു​​​വാ​​​യ ബൈ​​​ത്തു​​​ൽ ഇ​​​സ്ലാ​​​മി​​​നു കൈ​​​മാ​​​റും. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്നു വി​​​മാ​​​ന​​​മാ​​​ർ​​​ഗം സ്വ​​​ദേ​​​ശ​​​ത്തേ​​​ക്കു​​​കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. അ​​​നു​​​ഗ​​​മി​​​ക്കാ​​​ൻ ഒ​​​രു ബ​​​ന്ധു​​​വി​​​നും ര​​​ണ്ടു പ​​​രി​​​ച​​​യ​​​ക്കാ​​​ർ​​​ക്കും യാ​​​ത്രാ​​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സ​​​ബ് ക​​​ള​​​ക്ട​​​ർ അ​​​ഖി​​​ൽ വി. ​​​മേ​​​നോ​​​ൻ ഏ​​​കോ​​​പി​​​പ്പി​​​ച്ചു.


അന്വേഷിക്കും: ജില്ലാ ക​​​ള​​​ക്ട​​​ർ
കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് മൂ​​​ന്ന് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യ​​​ൻ. ര​​​ക്ഷ​​​പ്പെ​​​ട്ട ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു തൊ​​​ഴി​​​ൽ​​​വ​​​കു​​​പ്പ് പു​​​ന​​​ര​​​ധി​​​വാ​​​സ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​താ​​​യും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up